Diposting 2 minggu-minggu lalu
23.76K pengikut
779 views
11 likes
0 comments
0 shares
ഇന്ന് സോഷ്യൽ മീഡിയയിൽ, പ്രത്യേകിച്ച് ഫേസ്ബുക്കിൽ ചിത്രങ്ങളും റീൽസുകളും പങ്കുവെച്ചാൽ പണം ഉണ്ടാക്കാം എന്നത് ഒരു യാഥാർത്ഥ്യമാണ്. അതുകൊണ്ടുതന്നെ പലരും ഇതൊരു വരുമാന മാർഗ്ഗമായി കണ്ട് സജീവമായി രംഗത്തുണ്ട്. എന്നാൽ സോഷ്യൽ മീഡിയയിൽ നിന്നുള്ള വരുമാനം കൊണ്ട് മാത്രം ജീവിതം മുന്നോട്ടു കൊണ്ടുപോകാമെന്ന് കരുതുന്നത് തികച്ചും തെറ്റായ ധാരണയാണ്. ചിലപ്പോൾ കുറച്ചൊക്കെ പണം ലഭിച്ചേക്കാം, എന്നാൽ അത് ഒരിക്കലും ശാശ്വതമായ ഒരു വരുമാനമാർഗ്ഗമല്ല. ഇവിടെ ചിന്തിക്കേണ്ട മറ്റൊരു വശമുണ്ട്. പുരുഷന്മാർ എത്ര മനോഹരമായ ഫോട്ടോകൾ പങ്കുവെച്ചാലും അതിന് ലഭിക്കുന്ന ലൈക്കുകളും കമന്റുകളും വളരെ കുറവായിരിക്കും. എന്നാൽ സ്ത്രീകളുടെ ചിത്രങ്ങൾക്ക് ലൈക്കുകളുടെയും കമന്റുകളുടെയും ഒരു പ്രവാഹം തന്നെ ഉണ്ടാകാറുണ്ട്. ഈ ഒരു 'തന്ത്രം' മനസ്സിലാക്കി, വ്യൂസും റീച്ചും കൂട്ടാൻ വേണ്ടി സ്ത്രീകളെ വെറുമൊരു 'കാഴ്ചവസ്തുവാക്കി' മാറ്റുന്ന രീതി ഇന്ന് വ്യാപകമാണ്. കഴിഞ്ഞദിവസം ചില ഫേസ്ബുക് പേജുകൾ കാണാനിടയായി. വസ്ത്രം ധരിച്ചിട്ടുണ്ടെങ്കിൽ പോലും മറ്റുള്ളവരിൽ ആകർഷണം ഉണ്ടാക്കുന്ന രീതിയിലുള്ള പോസ് നൽകിയുള്ള ഫോട്ടോകളാണ് അതിൽ ഭൂരിഭാഗവും. നമ്മൾ സാധാരണയായി ഒരു ഫോട്ടോ എടുക്കുമ്പോൾ, അമ്പതോ നൂറോ ചിത്രങ്ങളിൽ നിന്ന് ഏറ്റവും മാന്യമായ ഒന്നാണ് പൊതുസമൂഹത്തിന് മുന്നിൽ പങ്കുവെക്കാറുള്ളത്.എന്നാൽ ഇത്തരം ഫോട്ടോകൾ മാത്രം തിരഞ്ഞെടുത്ത് പോസ്റ്റ് ചെയ്യുമ്പോൾ അവരുടെ ലക്ഷ്യം പണം മാത്രമാണെന്ന് വ്യക്തം. ഇതിലെ ഏറ്റവും സങ്കടകരമായ കാര്യം എന്തെന്നാൽ, സ്വന്തം ഭാര്യമാരുടെ ഇത്തരം ചിത്രങ്ങൾ ക്യാമറയിൽ പകർത്തി പേജുകളിൽ ലൈവിട്ടും പോസ്റ്റ് ചെയ്തും പണമുണ്ടാക്കാൻ ശ്രമിക്കുന്നത് സ്വന്തം ഭർത്താക്കന്മാർ തന്നെയാണ് എന്നതാണ്, എന്ത് തരം ജീവിതമാണിത്? പണം എല്ലാവർക്കും ആവശ്യമാണ്, സംശയമില്ല. എന്നാൽ അതിന് വേണ്ടിയുള്ള വഴി ഈ ആഭാസത്തരമാണോ? നമ്മുടെ നാടിനും കുടുംബങ്ങൾക്കും ഒരു മാന്യതയുണ്ട്. നാളെ നിങ്ങളുടെ മക്കൾ വളർന്നു വരുമ്പോൾ, മാതാപിതാക്കളുടെ ഈ പ്രവർത്തികൾ അവർക്ക് ഉണ്ടാക്കുന്ന നാണക്കേടും അപമാനവും എത്രത്തോളമായിരിക്കുമെന്ന് ഒരു നിമിഷമെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ചില താൽക്കാലിക ലാഭങ്ങൾക്കും വ്യൂസിനും വേണ്ടി സ്വന്തം കുടുംബത്തിന്റെ അന്തസ്സും മാന്യതയും പണയം വെക്കാതിരിക്കുക. പണത്തേക്കാൾ വലുതാണ് വളർന്നുവരുന്ന തലമുറയ്ക്ക് നമ്മൾ നൽകുന്ന മാതൃകയും അഭിമാനവും. സ്നേഹത്തോടെ മോഹൻ ജോളി വർഗീസ് NB : ലേഖനത്തിന്റെ ആവശ്യത്തിനായി ഉപയോഗിച്ച ചിത്രം ai ജനറേറ്റഡ് ആണ്. #SocialMediaEthics #MalayalamPosts #SocialMediaAwareness #RealityOfSocialMedia #ViralCulture